Monday, January 12, 2009

നിനവുകള്‍ ..



മൗനത്തിന്റെ ജാലകവാതിലില്‍
നീയെന്നെ മറന്നുവച്ചപ്പോള്‍

ആരുമില്ലാതായതു എനിക്കുമാത്രം !!

ഏകാന്തതയുടെ താഴ്‌വാരങ്ങളില്‍

അലയാനിനി എനിക്കെന്‍ നിഴല്‍ മാത്രം !

നഷ്ടസ്വപ്നങ്ങളുടെ തോണിയില്‍

ഞാനതൊഴുക്കി കളയട്ടെ ....?

ഒരോര്‍മ്മച്ചെപ്പിന്റെ , ഏടു മാത്രം
അതു മാത്രം .. ഞാന്‍ സൂക്ഷിച്ചു കൊള്ളട്ടെ....?

എന്റെ ലോകത്തെ ഒരു നുറുങ്ങു വെട്ടമായി.........!

© remya

7 comments:

  1. നല്ല കവിതകള്‍ ..... പുഞ്ചിരിയും , കണ്ണുനീരും ചേര്‍ന്നതാണ്‌ നിനവുകളെല്ലാം . ഒരോര്‍മ്മച്ചെപ്പിന്റെ , ഏടുമാത്രമല്ല, മറ്റെന്തെല്ലാം ഉണ്ട് ജീവിതത്തില്‍ ഓര്‍മ്മിക്കാനായി....ഓര്‍മ്മിക്കപ്പെടനായി...എഴുതുക, ഇനിയും ഒരുപാടൊരുപാട്......

    ReplyDelete
  2. രമ്യാ,
    നല്ല കവിതകള്‍ ..
    എനിയും എഴുതൂ..

    സ്മിതാ.

    ReplyDelete
  3. nalla kavithakal......"ninavukal"...........i like that presentation...good..........some spark is there..

    ReplyDelete
  4. ലളിതമായ ഈ അവതരണത്തിലെ ആശയ വിവരണം നന്നായി. easy to catch every one.

    ReplyDelete
  5. സാബു, സ്മിത,ഹോസ്റ്റ്, നൈസില്‍ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. hai remya kollam nalla kavithakal enium ethupoleyulla kavithakal prathukshikkunnu

    ReplyDelete