Friday, September 11, 2009

അശ്രു പൂജ

ഒരുപാട് സന്തോഷവും സ്നേഹവും നല്‍കി ഒടുവില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ ഇനി തിരിച്ചു വരാത്തലോകത്തേക്ക് പോയ പ്രിയപ്പെട്ട അച്ഛനു വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു
ഓര്‍മകള്‍ക്കുള്ളിലെ മൗനമായ്
എന്റെ ദുഖങ്ങള്‍ മറഞ്ഞിരിക്കുമ്പോഴും
അഗ്നി കെടാത്തൊരു ചിതയുണ്ട് നെഞ്ചില്‍
എന്റെ തപ്ത ചിന്ത പകരും ജ്വാലയോടെ....
നില തെറ്റിയ മനസിനുള്ളിലെവിടെയോ
മായതെ നില്‍ക്കുന്ന നിമിഷങ്ങളായ്‌
പരിഭ്രാന്തമായ ഒരു കാഴ്ച്ചക്കുമപ്പുറം
ആശുപത്രി കിടക്കയിലെ ഒരത്മാവിന്റെ ജീവന്‍ മരണ പോരാട്ടങ്ങള്‍ക്കുമപ്പുറം
നിസ്സഹായായ ഒരമ്മയുടെ പ്രതീഷകള്‍ക്കുമപ്പുറം
ഒരച്ഛന്റെ നൊമ്പരം അറിയുന്നു ഞാന്‍ ‍......... !!

സ്നേഹമെന്തെന്നെന്നെ പഠിപ്പിച്ച താതനെ,
വാത്സല്യമെന്തെന്നറിയിച്ച പിതാവിനെ
എന്നില്‍ നിന്നടര്‍ത്തി മാറ്റുവാന്‍ ‍
കാലമേ നിനക്കാവില്ലൊരിക്കലും
അച്ഛന്റെ ചോറുരുളകള്‍ വാങ്ങേണ്ട കൈകള്‍
അച്ഛനായ്‌ ബലിചോറുരുട്ടിയപ്പോള്‍‍

ഇന്നു മുള്‍ക്കൊള്ളാത്ത നിത്യ സത്യത്തില്‍
ഉരുകിയൊലിക്കുന്ന മൗന നൊമ്പരമായി ഞാനും ... !!

ദര്‍ഭ നാമ്പിന്റെ മൊരിതകൂട്ടങ്ങളില്‍ ‍,
എള്ളും അരിയും കുഴഞ്ഞ വിരല്‍ തുമ്പുകളില്‍ ‍,
ആത്മ ശാന്തി പരക്കുന്ന മന്ത്രോച്ചാ‌രണങ്ങളില്‍ ‍,
പട്ടു ചുറ്റിയ മണ്‍കുടത്തില്‍ ‍, എവിടെയൊക്കെയോ
ഒരാത്മാവിനെ തൊട്ടറിഞ്ഞു ഞാന്‍ ...
ഒരാത്മ വിലാപം കേട്ടറിഞ്ഞു ഞാന്‍‍ ‍...

രക്തത്തില്‍ ആളുന്ന ചുവപ്പു പോലെ
ഹൃദയത്തില്‍ തുടിക്കുന്ന സ്പന്ദനമായി
ഒര്‍മകള്‍ പിന്നെയും ചിലമ്പുമ്പോള്‍
കണ്ണീരില്‍ നഷ്ടം നനച്ചു തീര്‍ത്തയീ
അക്ഷരക്കൂട്ടമാണിന്നെന്റെ സ്വാന്തനം...

അറിയുന്നു ഞാനും നിന്‍ പദസ്പര്‍ശം
ഒരു നേര്‍ത്ത മഴനൂലിനരികെ,
ഒരിളം കാറ്റിനും ദൂരെ,
എന്റെ മൗന നൊമ്പരങ്ങള്‍ക്ക് മീതെ,
വിട വാങ്ങിയ സ്നേഹത്തിന്റെ നീര്‍ത്തിളക്കമായ് ‌...


© remya

6 comments:

  1. ‘അഛൻ എന്ന സ്നേഹം’ ഞാനും അറിയുന്നു

    ReplyDelete
  2. "എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ."

    ReplyDelete
  3. mole ethu vayichittu njan serikkum karanju poyee....ente achane njan orthu..

    ReplyDelete
  4. hii remya , ezhutuka veendum, ormakalk nashta sugantham alle ....

    ReplyDelete
  5. നെരിപ്പോടെരിയുന്ന നെഞ്ചില്‍ നിന്നും ഉതിരുന്ന വാക്കുകള്‍...
    കണ്‍‌പീലികളില്‍ ഒരു നനവോടെയല്ല്ലാതെ വായിച്ചു തീര്‍ക്കാന്‍ പറ്റില്ല ആര്‍ക്കും...
    എഴുതുക വീണ്ടും..വായിക്കാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  6. അറിയാത്ത ലോകത്തിലെവിടയോ ഇരുന്നു കൊണ്ട്
    മംഗളം നേരുന്നുണ്ടാകും ആ അച്ഛന്‍ ..

    ReplyDelete