Friday, January 23, 2009

മുറിപ്പാട്‌



ഉണങ്ങിപ്പോയ പുല്‍നാമ്പിന്
ഉറവ വറ്റാത്ത ദാഹജലം പോലെ
പകച്ചുപോയ നിമിഷങ്ങള്‍ക്ക്
പകരം വെയ്ക്കാന്‍ ഒന്നുമില്ല...... ഒന്നും!!!


Photos by :-http://i24.piczo.com/


© remya

മൗനം


മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
മരക്കഷണങ്ങളുടെ പ്രഹരം
മരവിച്ച മനസ്സിനേല്‍ക്കുകയില്ല
നീ നിന്റെ കര്‍മ്മം ജയിച്ചിരിക്കുന്നു
എന്റെ സ്വപ്നങ്ങളെയുപേക്ഷിക്കാന്‍
നീ എന്നെ നിര്‍ബന്ധിതയാക്കി!!
വിറളി പിടിച്ച മനസ്സിന് നേര്‍ക്ക്
വെറുപ്പിന്റെ മുഖങ്ങള്‍ ഞാന്‍ കാണുന്നു
ചിന്തകളെ ഞാന്‍ സ്വതന്ത്രമാക്കുന്നു
ചിരിക്കാത്ത യൗവ്വനത്തിന് വേണ്ടി
അവസാന അപ്പക്കഷണവും നിങ്ങള്‍ക്ക് വിളമ്പിയപ്പോള്‍
അറിയാതെ പോലും മനമിടറിയില്ല
എന്റെ ദിനങ്ങള്‍ അടുത്തിരിക്കുന്നു
എഴുത്ത് പുസ്തകത്തിന്റെ താളുകള്‍ ഇനിയില്ല
നിശാഗന്ധിപ്പൂക്കളുടെ ഗന്ധത്തില്‍
നിലവിളിയില്ലാതെ എന്റെ മൗനം!
മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
ഒരിക്കലും ഞാനിങ്ങനെയൊന്നുമായിരുന്നില്ല--
സ്വപനത്തെയുപേക്ഷിച്ചവന്‍
അലയുന്ന ആത്മാവിന് സമമാണ്
നാളെകളില്ലാത്ത ഞാന്‍ എങ്ങിനെ
നിലാവിന്റെ വെണ്‍മ സ്വപ്നം കാണും


Photos by :-http://i46.photobucket.com

© remya

Thursday, January 15, 2009

നഷ്ട സ്വപ്നം

ഇടമുറിഞ്ഞ നിന്റെ വാക്കുകളില്‍ എവിടെയോ ഞാന്‍
സ്വാന്ത്വനം കണ്ടെത്തിയിരുന്നു.
നിശബ്ദതയുടെ ഈ മൌനാവരണം
എനിക്കുമുന്നിലണിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
നിന്നെ ആധുനികതയുടെ മേച്ചില്‍പ്പുറങ്ങളില്‍
തിരഞ്ഞു നടന്നു ഞാന്‍ തളര്‍ന്നുതുടങ്ങിയിരിക്കുന്നു.
കാഴ്ചമങ്ങിയ എന്റെ നരച്ച ചിന്തകള്‍ക്കപ്പുറം
നീ എന്നില്‍ നിന്നകന്നു പോയപ്പോള്‍
നീയെന്റെ ശവമഞ്ചം ഒരുക്കുകയായിരുന്നു.
ചവച്ചു തുപ്പിയ വെറ്റില ചണ്ടിയില്‍ നോക്കി
ഹൃദയ രക്തത്തിന്റെ നിറം കാണിച്ചുതന്ന നിനക്ക്
നിറങ്ങളുടെ അര്‍ത്ഥതലങ്ങളെ കുറിച്ചു
ആരുടെയും വാചാലത ആവശ്യമില്ല.
നിനക്ക് മുന്നില്‍ കൊട്ടിയടക്കപെട്ട വാതിലുകള്‍
എനിക്കു മുന്നില്‍ അടഞ്ഞു കഴിഞ്ഞപ്പോള്‍
അവിഞ്ഞ വായുവിന്റെ ഗന്ധം എനിക്ക്
വിരസമായി തോന്നിയിരുന്നു.
പക്ഷെ...! ഞാനതിനകത്തെ ഒറ്റപ്പെട്ട
തടവുകാരിയാകുമെന്നു പ്രതീക്ഷിച്ചില്ല.
ശുഭാപ്തി വിശ്വാസത്തിന്റെ നേര്‍ത്ത
പ്രതീക്ഷകളെ മുറുകെ പിടിച്ചു ഞാന്‍
നിന്റെ വിസ്മയ നേത്രങ്ങളെ തിരഞ്ഞിരുന്നു.....
ഇവിടെ നിലാവു പരന്നുതുടങ്ങിയിരിക്കുന്നു.
അമ്പലപ്പൂവിന്റെ വിശുദ്ധിയോടെ വിരിഞ്ഞ
പൊന്നാമ്പലിന്റെ നെറുകയില്‍നിന്നു
അരുണിമ മറയാന്‍ തുടങ്ങിയിരിക്കുന്നു.
നിനക്കു മാത്രം പരിചിതമായ,
നിന്റെ മാത്രമെന്നുനീ പറയറുള്ള സ്വപ്നമിന്ന്
മറവിയുടെ ചവറ്റുകുട്ടയിലെറിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.!!!!


© remya

Tuesday, January 13, 2009

പവിഴപ്പൂമൊട്ട്...


പതിനേഴിനഴകുള്ള പവിഴപ്പൂമൊട്ടേ നിന്‍
പരിഭവം ഞാനിനി എന്നു കേള്‍ക്കും ?
വീടിന്റെ കോലായില്‍ ,ചെത്തി മരചോട്ടില്‍
ഒക്കെ ഞാന്‍ നിന്നെയും കാത്തു നില്‍പ്പൂ..
അവിരാമം എന്നുമെന്‍ അഴകുള്ള മോഹങ്ങള്‍
അരുണ സിന്ദൂരം അണിഞ്ഞു നില്‍പ്പൂ..
കാര്‍ത്തിക ദീപമായി നീ വരും നാളിന്റെ
കാലൊച്ച കേള്‍ക്കാന്‍ കൊതിച്ചു നില്‍പ്പു..
ഓര്‍ക്കുവാനേറെ പ്രതീക്ഷകള്‍ തന്നു നീ
ഓര്‍മ്മകളെന്നില്‍ വിതുമ്പി നില്‍പ്പു .
വെറുതേ ഞാനോരോന്നു ചിന്തിച്ചിരിക്കവേ
ഒരു നിഴല്‍ ചിത്രമായി നീ തെളിഞ്ഞു
വിടരുന്ന കുസുമത്തിന്‍ മണമുള്ള പെണ്‍കൊടി
വരുവാന്‍ നീ എന്തേ മടിച്ചു നില്‍പ്പു
പതിനേഴിനഴകുള്ള പവിഴപ്പുമൊട്ടേ നിന്‍
പരിഭവം ഞാനിനി എന്നു കേള്‍ക്കും .....


Paintings from:getfantasticdeals.com

© remya

നഷ്ട ദു:ഖം



ഈ ശ്വാസതുടിപ്പുകളില്‍ ഞാനറിയുന്നു
എന്റെ അവസാന നിശ്വാസം.

അതിര്‍ വരമ്പുകളില്ലാതെ പായുന്ന നദി പോലെ,

ഒഴുകിയിറങ്ങി പോയ വിഹ്വലതയുടെ പടിപ്പുരയില്‍

കണ്ണിമ ചിമ്മാതെ നോക്കിയിരുന്നപ്പോള്‍

എന്റെ നിമിഷങ്ങള്‍ ഞാനറിഞ്ഞു..

ശൂന്യമായ ഈ പകല്‍വെളിച്ചത്തിലേക്ക്

ഇരുണ്ട ഭ്രാന്തന്‍ ചിന്തകള്‍ ഇരച്ചുകയറിയപ്പോള്‍

നനഞ്ഞു നാറിയ ഒറ്റമുറി തുണിയില്‍

മരണം മാടി വിളിച്ചപ്പോള്‍

നഷ്ടപ്പെടാനില്ലാത്തവന്റെ ദു:ഖം ഞാനറിഞ്ഞു........!!









Photos by
johnryanrecabar.wordpress.com


© remya

Monday, January 12, 2009

പ്രണയിനി..


അവള്‍ പ്രണയമായിരുന്നു..
എന്നും അവളുടെ പൂമുഖം
എനിക്കായിമാത്രം തുറന്നിരുന്നു
അവളുടെ മിഴികള്‍ എന്നോട്
നിശബ്ദതയുടെ മറവില്‍
കഥകള്‍ പറയുമായിരുന്നു.
അവളിലെ പ്രണയം എന്നെ
എന്നും ഉണര്‍ത്തിയിരുന്നു.
കൊച്ചു സ്വപ്നങ്ങളേയും ഇളം കാറ്റിനേയും
അവള്‍ എനിക്ക് പരിചിതയാക്കി
രാത്രിമുല്ലകള്‍ വിരിഞ്ഞപ്പോഴും
ഉദയ സൂര്യന്‍ പൊന്‍പ്രഭ
ചൊരിഞ്ഞപ്പോഴും അവള്‍ എന്നരികിലുണ്ടായിരുന്നു.
ചുവന്ന പുടവ ചുറ്റിയ സന്ധ്യയൂടെ
കൈകളെന്നെ ആവരണം ചെയ്തപ്പോള്‍
അവള്‍ എന്നോടു യാത്ര പറഞ്ഞിരുന്നു.
ഇപ്പൊള്‍ അവളെ ഞാന്‍ കാണറില്ല.
കാരണം അവള്‍ എന്നിലെ പ്രണയമായിരുന്നു!!
ആ പ്രണയം എന്നില്‍ അസ്തമിച്ചിരിക്കുന്നു.!!!

© remya

എന്നിലെ നീ

ഒരിക്കല്‍ പറഞ്ഞു തീര്‍ന്ന സ്വപ്നത്തിന്റെ
അന്ത്യത്തിലെപ്പോഴോ നിന്റെമിഴികള്‍

നിറയുന്നതു ഞാന്‍ അറിഞ്ഞു.
അടര്‍ത്തി മാറ്റാനാവാത്ത ഒന്നുമില്ല ,

കുറച്ച്‌ ഓര്‍മ്മകളല്ലാതെ!!!

ഹൃദയനിശ്വാസം നിലക്കും വരേയും
മനസ്സിന്റെകോണില്‍ നിന്നേക്കുറിച്ചുള്ള

അടച്ചുമൂടിയ സ്വപ്നങ്ങളുണ്ടാവും .

കാലത്തിന്റെ വിധിവൈപരിത്യം

വീണ്ടും നിന്നെ എന്റെമുന്നില്‍ എത്തിക്കുന്നുവോ?

ഈ നിമിഷം എനിക്കു നിന്നോടു പറയാന്‍ ഒന്നുമില്ലാ........

ഒന്നും ...

© remya

നിനവുകള്‍ ..



മൗനത്തിന്റെ ജാലകവാതിലില്‍
നീയെന്നെ മറന്നുവച്ചപ്പോള്‍

ആരുമില്ലാതായതു എനിക്കുമാത്രം !!

ഏകാന്തതയുടെ താഴ്‌വാരങ്ങളില്‍

അലയാനിനി എനിക്കെന്‍ നിഴല്‍ മാത്രം !

നഷ്ടസ്വപ്നങ്ങളുടെ തോണിയില്‍

ഞാനതൊഴുക്കി കളയട്ടെ ....?

ഒരോര്‍മ്മച്ചെപ്പിന്റെ , ഏടു മാത്രം
അതു മാത്രം .. ഞാന്‍ സൂക്ഷിച്ചു കൊള്ളട്ടെ....?

എന്റെ ലോകത്തെ ഒരു നുറുങ്ങു വെട്ടമായി.........!

© remya