ഇടമുറിഞ്ഞ നിന്റെ വാക്കുകളില്‍ എവിടെയോ ഞാന്‍
സ്വാന്ത്വനം കണ്ടെത്തിയിരുന്നു.
നിശബ്ദതയുടെ ഈ മൌനാവരണം
എനിക്കുമുന്നിലണിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
നിന്നെ ആധുനികതയുടെ മേച്ചില്‍പ്പുറങ്ങളില്‍
തിരഞ്ഞു നടന്നു ഞാന്‍ തളര്‍ന്നുതുടങ്ങിയിരിക്കുന്നു.
കാഴ്ചമങ്ങിയ എന്റെ നരച്ച ചിന്തകള്‍ക്കപ്പുറം
നീ എന്നില്‍ നിന്നകന്നു പോയപ്പോള്‍
നീയെന്റെ ശവമഞ്ചം ഒരുക്കുകയായിരുന്നു.
ചവച്ചു തുപ്പിയ വെറ്റില ചണ്ടിയില്‍ നോക്കി
ഹൃദയ രക്തത്തിന്റെ നിറം കാണിച്ചുതന്ന നിനക്ക്
നിറങ്ങളുടെ അര്‍ത്ഥതലങ്ങളെ കുറിച്ചു
ആരുടെയും വാചാലത ആവശ്യമില്ല.
നിനക്ക് മുന്നില്‍ കൊട്ടിയടക്കപെട്ട വാതിലുകള്‍
എനിക്കു മുന്നില്‍ അടഞ്ഞു കഴിഞ്ഞപ്പോള്‍
അവിഞ്ഞ വായുവിന്റെ ഗന്ധം എനിക്ക്
വിരസമായി തോന്നിയിരുന്നു.
പക്ഷെ...! ഞാനതിനകത്തെ ഒറ്റപ്പെട്ട
തടവുകാരിയാകുമെന്നു പ്രതീക്ഷിച്ചില്ല.
ശുഭാപ്തി വിശ്വാസത്തിന്റെ നേര്‍ത്ത
പ്രതീക്ഷകളെ മുറുകെ പിടിച്ചു ഞാന്‍
നിന്റെ വിസ്മയ നേത്രങ്ങളെ തിരഞ്ഞിരുന്നു.....
ഇവിടെ നിലാവു പരന്നുതുടങ്ങിയിരിക്കുന്നു.
അമ്പലപ്പൂവിന്റെ വിശുദ്ധിയോടെ വിരിഞ്ഞ
പൊന്നാമ്പലിന്റെ നെറുകയില്‍നിന്നു
അരുണിമ മറയാന്‍ തുടങ്ങിയിരിക്കുന്നു.
നിനക്കു മാത്രം പരിചിതമായ,
നിന്റെ മാത്രമെന്നുനീ പറയറുള്ള സ്വപ്നമിന്ന്
മറവിയുടെ ചവറ്റുകുട്ടയിലെറിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.!!!!
സ്വാന്ത്വനം കണ്ടെത്തിയിരുന്നു.
നിശബ്ദതയുടെ ഈ മൌനാവരണം
എനിക്കുമുന്നിലണിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
നിന്നെ ആധുനികതയുടെ മേച്ചില്‍പ്പുറങ്ങളില്‍
തിരഞ്ഞു നടന്നു ഞാന്‍ തളര്‍ന്നുതുടങ്ങിയിരിക്കുന്നു.
കാഴ്ചമങ്ങിയ എന്റെ നരച്ച ചിന്തകള്‍ക്കപ്പുറം
നീ എന്നില്‍ നിന്നകന്നു പോയപ്പോള്‍
നീയെന്റെ ശവമഞ്ചം ഒരുക്കുകയായിരുന്നു.
ചവച്ചു തുപ്പിയ വെറ്റില ചണ്ടിയില്‍ നോക്കി
ഹൃദയ രക്തത്തിന്റെ നിറം കാണിച്ചുതന്ന നിനക്ക്
നിറങ്ങളുടെ അര്‍ത്ഥതലങ്ങളെ കുറിച്ചു
ആരുടെയും വാചാലത ആവശ്യമില്ല.
നിനക്ക് മുന്നില്‍ കൊട്ടിയടക്കപെട്ട വാതിലുകള്‍
എനിക്കു മുന്നില്‍ അടഞ്ഞു കഴിഞ്ഞപ്പോള്‍
അവിഞ്ഞ വായുവിന്റെ ഗന്ധം എനിക്ക്
വിരസമായി തോന്നിയിരുന്നു.
പക്ഷെ...! ഞാനതിനകത്തെ ഒറ്റപ്പെട്ട
തടവുകാരിയാകുമെന്നു പ്രതീക്ഷിച്ചില്ല.
ശുഭാപ്തി വിശ്വാസത്തിന്റെ നേര്‍ത്ത
പ്രതീക്ഷകളെ മുറുകെ പിടിച്ചു ഞാന്‍
നിന്റെ വിസ്മയ നേത്രങ്ങളെ തിരഞ്ഞിരുന്നു.....
ഇവിടെ നിലാവു പരന്നുതുടങ്ങിയിരിക്കുന്നു.
അമ്പലപ്പൂവിന്റെ വിശുദ്ധിയോടെ വിരിഞ്ഞ
പൊന്നാമ്പലിന്റെ നെറുകയില്‍നിന്നു
അരുണിമ മറയാന്‍ തുടങ്ങിയിരിക്കുന്നു.
നിനക്കു മാത്രം പരിചിതമായ,
നിന്റെ മാത്രമെന്നുനീ പറയറുള്ള സ്വപ്നമിന്ന്
മറവിയുടെ ചവറ്റുകുട്ടയിലെറിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.!!!!
Photos by :-http://i24.piczo.com/
© remya
നിന്റെ മാത്രമെന്നുനീ പറയറുള്ള സ്വപ്നമിന്ന്
ReplyDeleteമറവിയുടെ ചവറ്റുകുട്ടയിലെറിയാന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു...
എഴുതാനെത്ര എളുപ്പമുള്ള വാക്കുകൾ...
പക്ഷെ, അനുഭവിക്കാനോ...
kavithayum mElchchithravum thammil oru poruththakkETundallO ramya.
ReplyDeleteകവിതയും മേല്‍ച്ചിത്രവും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ടല്ലോ രമ്യ.
ReplyDeleteനല്ല കവിതകള്‍...
ReplyDeleteതുടര്‍ന്നുമെഴുതൂ....
ദൈവമേ ആ വരികള്‍ എഴുതുവാനും അത്ര എളുപ്പമല്ല. ചില അനുഭവങ്ങളാണല്ലോ രചനയില്‍ കടന്നു വരുക. ദൈവത്തിന് അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടങ്കില്‍ ഞാനും ആ വേദനയില്‍ പങ്കുചേരുന്നു.
ReplyDeleteപോളച്ചാ മനസ്സിനിഷ്ടപ്പെട്ട ചിത്രങ്ങള്‍ ഒന്നും തേടിയപ്പോള്‍ കിട്ടിയില്ല. പിന്നെ എനിക്ക് കൊള്ളാം എന്നു തോന്നിയ ഒന്ന് ചേര്‍ത്തേ എന്നുള്ളു. ഇനിയുള്ളവയില്‍ ശ്രദ്ധിച്ചുകൊള്ളാം .
രണ്‍ജിത് പ്രോത്സാഹനത്തിന് നന്ദി.
നല്ല വരികള്‍......
ReplyDeleteമനസില്‍ നിന്നും മാഞുപൊയ അല്ലെങ്കില്‍ മനപ്പൂര്‍വ്വം മായ്ചുകളഞ എനിക്കു നഷ്ട്ടപ്പെട്ട എന്ടേതു മത്രമായ ഒരു സ്വപ്നം ...... രമ്യയുടെ ഈ കവിത എന്നെ കുറചു നെരതേക്ക് ആ പഴയ കാലതെയ്ക്കു കൊന്ടുപോയി....
വേദനയില്‍ കലര്‍ന്നതാണെങ്കിലും നന്ദി... പൂര്‍വ്വകാലസ്മരണയിലേക്കു ഒരു നിമിഷം എന്നെ എതിച്ചതിനു..
ഇനിയും എഴുതുക...
നിറം മങ്ങിയ ജീവിതങ്ങള്‍ക്കപ്പുറം;
ReplyDeleteഇനിയും കണ്ടു തീരാത്ത സ്വപ്നങ്ങള്‍ക്കപ്പുറം;
നടന്നു തീരാത്ത വഴികള്‍ക്കുമപ്പുറം;
ഇനിയുമൊരു കിനാവിന്‍റെ ജ്വാലയ്ക്കായ്
കാത്തിരിക്കാം !!
ഒരുപാട് നല്ല വരികള്‍ വീണ്ടും ഈ വിരല്‍തുമ്പിലൂടെ പുനര്‍ജനിക്കട്ടെ !!