മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
മരക്കഷണങ്ങളുടെ പ്രഹരം
മരവിച്ച മനസ്സിനേല്‍ക്കുകയില്ല
നീ നിന്റെ കര്‍മ്മം ജയിച്ചിരിക്കുന്നു
എന്റെ സ്വപ്നങ്ങളെയുപേക്ഷിക്കാന്‍
നീ എന്നെ നിര്‍ബന്ധിതയാക്കി!!
വിറളി പിടിച്ച മനസ്സിന് നേര്‍ക്ക്
വെറുപ്പിന്റെ മുഖങ്ങള്‍ ഞാന്‍ കാണുന്നു
ചിന്തകളെ ഞാന്‍ സ്വതന്ത്രമാക്കുന്നു
ചിരിക്കാത്ത യൗവ്വനത്തിന് വേണ്ടി
അവസാന അപ്പക്കഷണവും നിങ്ങള്‍ക്ക് വിളമ്പിയപ്പോള്‍
അറിയാതെ പോലും മനമിടറിയില്ല
എന്റെ ദിനങ്ങള്‍ അടുത്തിരിക്കുന്നു
എഴുത്ത് പുസ്തകത്തിന്റെ താളുകള്‍ ഇനിയില്ല
നിശാഗന്ധിപ്പൂക്കളുടെ ഗന്ധത്തില്‍
നിലവിളിയില്ലാതെ എന്റെ മൗനം!
മൗനം മരണത്തിന്റെ സുഹൃത്താവുന്നു!
ഒരിക്കലും ഞാനിങ്ങനെയൊന്നുമായിരുന്നില്ല--
സ്വപനത്തെയുപേക്ഷിച്ചവന്‍
അലയുന്ന ആത്മാവിന് സമമാണ്
നാളെകളില്ലാത്ത ഞാന്‍ എങ്ങിനെ
നിലാവിന്റെ വെണ്‍മ സ്വപ്നം കാണും
Photos by :-http://i46.photobucket.com
© remya
നിശാഗന്ധിപ്പൂക്കളുടെ ഗന്ധത്തില്‍
ReplyDeleteനിലവിളിയില്ലാതെ എന്റെ മൗനം!
മനോഹരമായിരിക്കുന്നു ആശംസകൾ
സ്വപനത്തെയുപേക്ഷിച്ചവന്‍
ReplyDeleteഅലയുന്ന ആത്മാവിന് സമമാണ്
നാളെകളില്ലാത്ത ഞാന്‍ എങ്ങിനെ
നിലാവിന്റെ വെണ്‍മ സ്വപ്നം കാണു.....
gud..lines..swapnam upekshikkapedumbol....viraham....undavum..avidey mansinu kazhivilladavunnu..anganey adu alayunna athmaavinu samam avukayum cheyyum..