Tuesday, January 13, 2009

പവിഴപ്പൂമൊട്ട്...


പതിനേഴിനഴകുള്ള പവിഴപ്പൂമൊട്ടേ നിന്‍
പരിഭവം ഞാനിനി എന്നു കേള്‍ക്കും ?
വീടിന്റെ കോലായില്‍ ,ചെത്തി മരചോട്ടില്‍
ഒക്കെ ഞാന്‍ നിന്നെയും കാത്തു നില്‍പ്പൂ..
അവിരാമം എന്നുമെന്‍ അഴകുള്ള മോഹങ്ങള്‍
അരുണ സിന്ദൂരം അണിഞ്ഞു നില്‍പ്പൂ..
കാര്‍ത്തിക ദീപമായി നീ വരും നാളിന്റെ
കാലൊച്ച കേള്‍ക്കാന്‍ കൊതിച്ചു നില്‍പ്പു..
ഓര്‍ക്കുവാനേറെ പ്രതീക്ഷകള്‍ തന്നു നീ
ഓര്‍മ്മകളെന്നില്‍ വിതുമ്പി നില്‍പ്പു .
വെറുതേ ഞാനോരോന്നു ചിന്തിച്ചിരിക്കവേ
ഒരു നിഴല്‍ ചിത്രമായി നീ തെളിഞ്ഞു
വിടരുന്ന കുസുമത്തിന്‍ മണമുള്ള പെണ്‍കൊടി
വരുവാന്‍ നീ എന്തേ മടിച്ചു നില്‍പ്പു
പതിനേഴിനഴകുള്ള പവിഴപ്പുമൊട്ടേ നിന്‍
പരിഭവം ഞാനിനി എന്നു കേള്‍ക്കും .....


Paintings from:getfantasticdeals.com

© remya

No comments:

Post a Comment